കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിമാനത്താവളത്തിനു മുന്നിൽ എയർപോർട്ട് ആക്ഷൻ കൗൺസിൽ ചെയർമാൻ രാജീവ് ജോസഫിന്റെ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിന് പിന്തുണയുമായി വ്യാപാരി വ്യവസായി ഏകോപനസമിതി കണ്ണാടിപ്പറമ്പ് യൂണിറ്റ് സമരപ്പന്തലിൽ എത്തി അഭിവാദ്യമർപ്പിച്ചു.
പുതിയ തെരുവ് മേഖലാ പ്രസിഡണ്ടും കണ്ണാടിപ്പറമ്പ് യൂണിറ്റ് പ്രസിഡണ്ടുമായ സി കുഞ്ഞഹമ്മദ് ഹാജി കണ്ണാടിപ്പറമ്പ് യൂണിറ്റ് ജനറൽ സെക്രട്ടറി കെ രാജൻ എന്നിവർ അഭിവാദ്യം ചെയ്തുകൊണ്ട് സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

