കൂത്തുപറമ്പ്:വായ് പയായി 100 രൂപ നൽകാത്തതിനെ തുടർന്ന് യുവാവ് ബാർബർ ഷോപ്പ്എറിഞ്ഞു തകർക്കുകയും ഉടമയെ ആക്രമിക്കുക യും ചെയ്തുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു.കൂത്തുപറമ്പ് പൂക്കോട് ഒട്ടച്ചി മാക്കൂലിലെ എം.കെ.ദിനേശൻ്റെ പരാതിയിലാണ് ഒട്ടച്ചി മാക്കൂലിലെ അനീഷിനെതിരെ പോലീസ് കേസെടുത്തത്. 17 ന് വൈകുന്നേരം 4.45 മണിക്ക് പൂക്കോട് പ്രവർത്തിക്കുന്ന പരാതിക്കാരൻ്റെ ഉടമസ്ഥതയി ലുള്ള ചിക്മാൻ ഹെയർ കട്ടിംഗ് സ്ഥാപനത്തിനു നേരെയാണ് അക്രമം നടത്തിയത്. 100 രൂപ ചോദിച്ചിട്ട് കൊടുക്കാത്ത വിരോധത്തിൽ യുവാവ് ചീത്തവിളിച്ച് കൈ കൊണ്ടും കല്ലുകൊണ്ടും അടിച്ചു പരിക്കേൽപ്പിക്കുകയും കല്ലുകൊണ്ട് കട അടിച്ചു തകർക്കുകയും ചെയ്തതിൽ 20000 രൂപയുടെ നാശനഷ്ടം സംഭവിച്ചുവെന്ന പരാതിയിലാണ് കേസ് .
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

