പാപ്പിനിശ്ശേരി മേൽപ്പാലത്തിൽ ടാറിങ് ഉരുകിയൊലിച്ചത്‌ അപകടക്കെണിയായി

Kannadiparamba online news

പാപ്പിനിശ്ശേരി റെയിൽവേ മേൽപ്പാലത്തിൽ പതിവായി അപകടഭീഷണി. പാലത്തിലെ കുഴികൾ ഒരാഴ്ച മുൻപാണ് അടച്ചത്. 

കുഴികളിൽ ടാറും മെറ്റൽ പൊടിയും ചേർത്ത് നിറച്ചാണ്‌ കുഴി അടച്ചത്‌. വെയിലിൽ ഉരുകി കുഴിയിൽ നിന്നും ടാർ ഉരുകിയൊലിച്ച്‌ പാലത്തിൽ അപകടക്കെണിയായിരിക്കുകയാണ്. 

അടച്ച കുഴികളുടെ അവസ്ഥയെല്ലാം പഴയപടിയായതിനാൽ വാഹനങ്ങൾ കുഴിയിൽ ചാടുകയാണ്. വീഴ്ചയിൽ വാഹനങ്ങളുടെ ഭാഗങ്ങൾ മേൽപ്പാലത്തിൽ ചിതറിത്തെറിക്കുന്നതും പതിവുകാഴ്ചയാണ്.

നൂറുകണക്കിന് വാഹനങ്ങൾ പാലത്തിലൂടെ അമിതവേഗത്തിൽ കുതിക്കുമ്പോഴാണ് കുഴിയിൽ വീണ് വാഹനങ്ങളുടെ നിയന്ത്രണം തെറ്റുന്നത്. 

പാലം തുറന്ന് കൊടുത്ത് ആറ് വർഷം പിന്നിടാൻ രണ്ടുമാസം മാത്രം ബാക്കി നിൽക്കേ പാലത്തിന്റെ വിവിധ തരത്തിലുള്ള അപാകം വലിയ ആശങ്കയാണുണ്ടാക്കുന്നത്. 

പാലം തുറന്നുകൊടുക്കുമ്പോൾ സ്ഥാപിച്ച തെരുവുവിളക്കുകൾ പൂർണമായി കണ്ണടച്ചു. 

രാത്രിയിൽ പാലത്തിലെ കുഴികളും ടാർ ഇളകിമാറിയതും വാഹനങ്ങൾക്ക് വലിയ വെല്ലുവിളിയാണ്. 

ഇതിനുമുകളിൽ കയറി വാഹനങ്ങൾ ഇളകിത്തുള്ളുന്നത് യാത്രക്കാർക്ക് പരിക്കേൽക്കാനിടയാക്കുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!