കണ്ണൂർ: തീവണ്ടിയിൽ ഭിന്ന ശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസ് തെളിയിക്കുകയും അതിജീവിതയെ ബന്ധുക്കൾക്ക് കൈമാറുകയും ചെയ്ത കണ്ണൂർ റെയിൽവേ പോലീസിന് തമിഴ്നാട് സർക്കാരിന്റെ പ്രശംസ. തമിഴ്നാട് സ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ ഡയറക്ടർ എം. ലക്ഷ്മി റെയിൽവേ പോലീസ് സൂപ്രണ്ട് ജുവനപുടി മഹേഷിന് പ്രശംസാപത്രം കൈമാറി. ഇൻ സ്പെക്ടർ സുധീർ മനോഹർ, എസ്.ഐ. പി. വിജേഷ്, എ.എ സ്.ഐ. പി. മനോജ് കുമാർ, സിവിൽ പോലീസ് ഓഫീസർ മാരായ ബിബിൻ മാത്യു, ഇ.എ സ്. സൗമ്യ എന്നിവരടങ്ങിയ സംഘത്തെയാണ് തമിഴ്നാട് സർ ക്കാർ അഭിനന്ദനമറിയിച്ചത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

