തലശ്ശേരി :
നിയമസഭാ സ്പീക്കറും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമായ എ എൻ ഷംസീറിന്റെ മാതാവ് കോടിയേരി മാടപ്പീടിക ആമിനാസിൽ എ എൻ സറീന (70) മരണപ്പെട്ടു. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് പകൽ ഒന്നിന് കോടിയേരി വയലളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. പരേതരായ കെ പി അബൂബക്കറിന്റെയും എ എൻ ആസിയുമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ കോമത്ത് ഉസ്മാൻ. മറ്റു മക്കൾ: എ എൻ ഷാഹിർ (ബിസിനസ്), എ എൻ ആമിന. മരുമക്കൾ: ആയിഷ ഫൈജീൻ (പള്ളിത്താഴ), ഡോ. ഷഹല (കണ്ണൂർ), എ കെ നിഷാദ് (മസ്കത്ത്). സഹോദരങ്ങൾ : എ എൻ ജമീല, എ എൻ റംല, എ എൻ റഹ്മ, എ എൻ സാബിറ, എ എൻ അബ്ദുസ്സലാം, എ എൻ വാഹിദ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

