കണ്ണൂർ :കഞ്ചാവു പ്രതിയെ കോടതിയിൽ ഹാജരാക്കി തിരിച്ചുസെൻട്രൽ ജയിലിലെത്തിച്ച് പരിശോധിക്കവെ ലഹരിമരുന്നും രണ്ടു ക്കെട്ട് ബീഡിയും ജയിൽ അധികൃതർ പിടികൂടി. കഞ്ചാവു കേസിലെ പ്രതി പുഴാതിയിലെ കെ.ഷഫീഖിനെ (28)യാണ് പിടികൂടിയത്.ഇന്നലെ വൈകുന്നേരം 3.10 മണിയോടെയാണ് സംഭവം.കഞ്ചാവ് കേസിൽ പ്രതിയെ വടകര എൻ ഡി പിഎസ് കോടതിയിൽ ഹാജരാക്കിയ ശേഷം തിരിച്ചു ജയിലിലെത്തിച്ച് പരിശോധിക്കുന്നതിനിടെയാണ് സംഭവം.രാത്രിയോടെ ജയിൽ അധികൃതർ വിവരം ടൗൺ പോലീസിൽ അറിയിക്കുകയുംജയിൽ സൂപ്രണ്ടിൻ്റെ പരാതിയിൽ കേസെടുത്ത ടൗൺ പോലീസ് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

