ഒാണമൊരുക്കണം…….. ഇന്ന് ഉത്രാടപ്പാച്ചിൽ

Kannadiparamba online news

കണ്ണൂർ: ഓണം പടിവാതിലിൽ എത്തി നിൽക്കെ നാടും നഗരവും ഒരുക്കത്തിൽ .സദ്യയും പൂക്കളവുമൊരുക്കാനും പുത്തൻ വസ്ത്രങ്ങൾ എടുക്കാനുമെല്ലാമുള്ള ഓട്ടത്തലാണ് ആളുകളെല്ലാം .നഗരത്തിലെ തെരുവോരങ്ങളെല്ലാം മറുനാടൻ പൂക്കൾ നിരത്തിയിരിക്കുകയാണ്. പൊള്ളുന്ന വിലയിലും പൂവുകൾ വാങ്ങാൻ ആളുകളെത്തുന്നുണ്ട്. വയനാട് ദുരന്ത പശ്ചാത്തലത്തിൽ ആഘോഷങ്ങൾ കുറവായതിനാൽ ഇത്തവണ പൂക്കള മത്സരങ്ങൾ പൊതുവെ കുറവാണ്.

ഇന്നലെ സ്‌കൂളുകളിലും കോളജുകളിലും ഓഫീസുകളിലുമെല്ലാം ഓണാഘോഷ പരിപാടികളായതിനാൽ മോശമല്ലാത്ത വിൽപ്പന നടന്നെന്ന് കച്ചവടക്കാർ പറഞ്ഞു. ചുവപ്പ്, മഞ്ഞ ചെണ്ടുമല്ലി, പല നിറങ്ങളിലുള്ള ജമന്തി, റോസ്, ഡാലിയ, അരളി, മല്ലിക തുടങ്ങിയവയെല്ലാം വിപണിയിലുണ്ട്. തമിഴ്നാട്, ഗുണ്ടൽട്ട്, മൈസൂരു, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് പ്രധാനമായും പൂക്കളെത്തുന്നത്. കിലോയ്ക്ക് 200മുതലാണ് മൊത്തക്കച്ചവടത്തിൽ പൂക്കളുടെ വില. ചെണ്ടുമല്ലി(മഞ്ഞ)-200 ,ചെണ്ടുമല്ലി-200 ,അരളി(റോസ്)-600,അരളി(വയലറ്റ്)-600,ജമന്തി-400,മല്ലിക-600,റോസ്-400 എന്നിങ്ങനെയാണ് പൂക്കളുടെ വില .

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!