മയ്യിൽ
കയരളം നോർത്ത് എ.എൽ.പി. സ്കൂളിൽ പ്രഥമ പി.കെ. ദേവകി അമ്മ സ്മാരക ക്യാഷ് അവാർഡ് പ്രഖ്യാപിച്ചു. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഒരു ക്ലാസിലെ ഒരു കുട്ടിക്ക് 2500 രൂപയാണ് സ്കോളർഷിപ്പ്. ആയിഷത്തുൽ മറിയം കെ.പി. (ഒന്നാം തരം), കൃഷ്ണദേവ് എസ്. പ്രശാന്ത് (രണ്ടാം തരം), സഹ്‌വ നിസാർ (മൂന്നാം തരം), നുജൈമ കെ.പി. (നാലാം തരം), ഇഷ മെഹറിൻ (അഞ്ചാം തരം) എന്നിവരാണ് പുരസ്കാര വിജയികൾ. സ്കൂൾ മാനേജ്മെന്റാണ് പി.കെ. ദേവികി അമ്മയുടെ സ്മരണയ്ക്കായി പുരസ്കാരം ഒരുക്കിയത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

