ശ്രീകണ്ഠാപുരം: വിദേശത്തേക്ക് ജോലിക്കുള്ള വിസ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്തുവെന്ന പരാതിയിൽ ചെന്നൈയിലെ സ്ഥാപനത്തിനെതിരെ വഞ്ചനാകുറ്റത്തിന് പോലീസ് കേസെടുത്തു.ശ്രീകണ്ഠാപുരം നിടിയേങ്ങ നെല്ലിക്കുന്ന് സ്വദേശി പുത്തൻപുരയിൽ വിനു തോമസിൻ്റെ പരാതിയിലാണ് ചെന്നൈയിൽ ഇ.എഫ്.എൽ.സ്ഥാപനം നടത്തുന്ന കോഴിക്കോട് സ്വദേശി ജോസഫ് ഡാനിയേലിനെതിരെ വഞ്ചനാകുറ്റത്തിന് പോലീസ് കേസെടുത്തത്.2022 ജൂലൈ മുതൽ 2023 മാർച്ച് വരെയുള്ള കാലയളവിൽ പരാതിക്കാരൻ്റെ ഭാര്യക്ക് വിദേശത്ത് ജോലി ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ച് വിസക്കായി പലതവണകളായി ബേങ്ക് അക്കൗണ്ടു വഴി 4,58,850 രൂപയും പരാതിക്കാരൻ്റെ പരിചയക്കാർക്ക് വിദേശ വിസ വാഗ്ദാനം നൽകി 7, 50,000 രൂപയും ഉൾപ്പെടെ 12,08,850 രൂപ കൈപ്പറ്റിയ ശേഷം പ്രതി വിസയോ നൽകിയ പണമോതിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

