തലശ്ശേരി: ദേശീയപാതയിൽ പുന്നോൽ മാക്കൂട്ടത്ത് ബൈക്കിന് പിറകിൽ മറ്റൊരു ബൈക്കിടിച്ച് യുവാവ് മരിച്ചു. വടകര കണ്ണുക്കര കേളു ബസാറിൽ താമസിക്കുന്ന മുഹമ്മദ് സെയിൻ (22) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 4.10-നാണ് അപകടം. സെയിൻ ഓടിച്ച ബൈക്ക് മറ്റൊരു ബൈക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു. അപകട ത്തിൽ ഇരു ബൈക്കിലു മുള്ള രണ്ടു പേർക്ക് പരി ക്കേറ്റു. സെയിന്റെറെ കൂടെ യാത്രചെയ്ത ഹർഷാദിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൊബൈൽ ടെക്നീഷ്യനാണ് സെയിൻ. ന്യൂമാഹി ചെറു കല്ലായി റാബിയാസിൽ പി. ഷമീറിന്റെയും മൂക്കാളി പൂച്ചപ്പറമ്പത്ത് ഷാഹി ദയുടെയും മകനാണ്. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

