പള്ളിക്കുന്ന് ഗവ. വനിതാ കോളേജില്‍ സംഘര്‍ഷം; എംഎസ്എഫ് നേതാവിന് പരിക്ക്

Kannadiparamba online news

എസ്.എഫ്.ഐ. ഗുണ്ടകളെ നിലക്ക്നിർത്തണം:കരീം ചേലേരി

പള്ളിക്കുന്ന്: കോളേജ് യൂനിയന്‍ ഇലക്ഷന്‍ വിജയാഹ്ലാദപ്രകടനത്തിനിടെ പള്ളിക്കുന്ന് ഗവ. വനിതാ കോളേജില്‍ സംഘര്‍ഷം. മൂന്ന് യു.ഡി.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്.
കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് സംഘര്‍ഷം
തോല്‍വിയില്‍ പ്രകോപിതരായി എസ്.എഫ്.ഐ ആക്രമിച്ചെന്ന് യു.ഡി.എസ്.എഫും
യു.ഡി.എസ്.എഫ് വിജയത്തിന് പിന്നാലെ ആക്രണം അഴിച്ചു വിട്ടെന്ന് എസ്.എഫ്.ഐയും ആരോപിച്ചു. ഇന്ന് വൈകുന്നേരം പോലിസ് സാന്നിധ്യത്തിലാണ് പള്ളിക്കുന്ന് കോളേജിനു മുന്നില്‍ ഏറ്റുമുട്ടിയത്. ഏതാനും പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
സര്‍വ്വകലാശാലയിലെ കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട എസ്.എഫ്.ഐ. നടത്തുന്ന അക്രമതാണ്ഡവം അവസാനിപ്പിക്കണമെന്നും ഗുണ്ടകളെ നിലക്ക് നിര്‍ത്തണമെന്നും മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുല്‍ കരീം ചേലേരി ആവശ്യപ്പെട്ടു. ജില്ലയിലെ പല കോളജുകളിലും അഭൂതപൂര്‍വ്വമായ വിജയമാണ് എം.എസ്.എഫ് കെ.എസ്.യു. മുന്നണി നേടിയത്. പത്ത് വര്‍ഷത്തെ എസ്.എഫ്.ഐ കുത്തക തകര്‍ത്ത് കണ്ണൂര്‍ കൃഷ്ണമേനോന്‍ വനിതാ കോളജില്‍ എം.എസ് എഫ് കെ.എസ്.യു മുന്നണി യൂണിയന്‍ ഭരണം പിടിച്ചെടുത്തതില്‍ അമര്‍ഷം പൂണ്ട എസ്.എഫ്.ഐ. ഗുണ്ടകള്‍ അഴിക്കോട് മണ്ഡലം എം.എസ്. എഫ് ജനറല്‍ സെക്രട്ടരി സല്‍മാന്‍ അബ്ദുറസാഖിനെ മാരകായുധങ്ങളുപയോഗിച്ച് മൃഗീയമായി അക്രമിച്ചതിന്റെ ഫലമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചെയര്‍മാനും ജനറല്‍ സെക്രട്ടരിയും യു.യു സി. മാരുമുള്‍പ്പെടെ 14 സീറ്റുകളിലാണ് ഇവിടെ എം. എസ്. എഫ്. മുന്നണി വിജയിച്ചത്. ഈ ഫലം അട്ടിമറിക്കുന്നതിന് വേണ്ടി അനധികൃതമായി കാമ്പസില്‍ കയറിയ എസ്.എഫ്.ഐ. പ്രവര്‍ത്തകരെ ചോദ്യം ചെയ്യുകയും തടയുകയും ചെയ്തതിന്റെ പേരിലാണ് സല്‍മാനെ മൃഗീയമായി അക്രമിച്ചത്. പോലീസുകാരുടെ കണ്‍മുന്നില്‍ വെച്ചാണ് ഈ അക്രമം. കലാലയ കാമ്പസുകളില്‍ നിന്നും ഒറ്റപ്പെട്ട എസ്.എഫ് ഐ അതിനെ മറികടക്കാന്‍ ഇത്തരം അക്രമങ്ങളിലൂടെ ശ്രമിക്കുകയാണ്. ഇത് വിലപ്പോകില്ലെന്നും അക്രമം തുടര്‍ന്നാല്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്നും കരീം ചേലേരി പ്രസ്താവനയില്‍ പറഞ്ഞു.
ആശുപത്രിയില്‍ കഴിയുന്ന സല്‍മാനെ ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വ അബ്ദുല്‍ കരീം ചേലേരി, സെക്രട്ടരി ബി.കെ. അഹമ്മദ്, എം.എസ്. എഫ് സംസ്ഥാന ജനറല്‍ സെക്രട്ടരി സി.കെ. നജാഫ്, സെക്രട്ടരി റുമൈസ റഫീക്ക്, ജില്ലാ പ്രസിഡണ്ട് നസീര്‍ പുറത്തില്‍, ജനറല്‍സെക്രട്ടരി റംഷാദ് കെ.പി,സെക്രട്ടരി യൂനുസ് പടന്നോട്ട്, ഹരിതനേതാക്കളായ നഹല സഈദ് ,ടി. പി. ഫര്‍ഹാന തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!