കണ്ണൂർ. തീവണ്ടിയിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉല്പന്നങ്ങളുമായി യുവാവിനെ റെയിൽവേ പോലീസ് പിടികൂടി.ഇരിക്കൂർ കല്യാട് എ.യു പി സ്കൂളിന് സമീപത്തെ കെ.പി. ഷഫീഖിനെ (44) യാണ് റെയിൽവെ പോലീസ് ഇൻസ്പെക്ടർ സുധീർ മനോഹറിൻ്റെ നേതൃ ത്വത്തിൽ എസ്.എച്ച്.ഒ.പി. വിജേഷ്, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ നിജിൽ, നിഖിൽ, ജോസ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.കർണ്ണാടകയിൽ നിന്നും കണ്ണൂരിലെത്തിച്ച വലിയ 60 പാക്കറ്റുകളിലായി ഹാൻസും 15 പാക്കറ്റുകളിലായി കൂൾ ലിപുമാണ് പിടികൂടിയത്. വിപണിയിൽ വൻ തുക ഈടാക്കി വിൽപനക്കെത്തിച്ച പുകയില ഉല്പന്നമാണ് റെയിൽവെ പോലീസ് പിടികൂടിയത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

