കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി

Kannadiparamba online news


കണ്ണാടിപ്പറമ്പ്:

പിണറായി വിജയൻ രാജിവെക്കുക എന്ന മുദ്രാവാക്യവുമായി കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. ഓണകാലമായിട്ടും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാതെ, മാവേലി സ്റ്റോറുകളിലും ന്യായവിലഷോപ്പുകളും തുറക്കാൻ സാധിക്കാത്ത പിണറായി സർക്കാരിന്റെ നയത്തിൽ പ്രതിഷേധിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി യുടെ നേതൃത്വത്തിൽ ടൗണിൽ നടന്ന പ്രകടനത്തിന് പ്രസിഡൻ്റ് മോഹനാംഗൻ,എൻ.ഇ.ഭാസ്കരമാരാർ,ടി.കെ.നാരായണൻ,പ്രകാശൻആയടത്തിൽ,എൻ.ചന്ദ്രൻ,സനീഷ്ചിറയിൽ,ഇന്ദിര,ശൈലജ,ഗോവിന്ദൻ മുഹമ്മദ് അമീൻ കെ റിയാസ്, രാജീവൻപറമ്പൻ,റജീഫ്,ബാബുമാസ്റ്റർ,കുമാരൻ,മുഹമ്മദ് കുഞ്ഞി, ഷിജു,ഷമേജ്, ദിനേശൻ,സഹദ് എന്നിവർ നേതൃത്വം കൊടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!