മയ്യിൽ: യുവതിക്ക്റെയിൽവേയിൽ ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ കൈക്കലാക്കി വഞ്ചിച്ച നാലു പേർക്കെതിരെ പരാതിയിൽ വഞ്ചനാകുറ്റത്തിന് മയ്യിൽ പോലീസ് കേസെടുത്തു. മയ്യിൽ മാണിയൂർ സ്വദേശിനിയായ 25കാരിയുടെ പരാതിയിലാണ് റെയിൽവേ ജോലി തട്ടിപ്പ് കേസിൽ പിടിയിലായ ചൊക്ലിയിലെ കെ.ശശി, ലാൽ ചന്ദ്, മധു, അജിത് എന്നിവർക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തത്. റെയിൽവേയിൽ ജോലി വാഗ്ദാനം നൽകിപരാതിക്കാരിയുടെ പിതാവു മുഖാന്തിരം കഴിഞ്ഞ വർഷം ആഗസ്ത് മാസത്തിൽ 18,60,000 രൂപ കൈപ്പറ്റിയ ശേഷം പ്രതികൾ പരാതിക്കാരിക്ക് ജോലിയോ കൊടുത്ത പണമോതിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

