തളിപ്പറമ്പ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതികളെ പോക്സോ കേസിൽ കോടതി ശിക്ഷിച്ചു.14 കാരിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ ആലക്കോട് വെള്ളാട് ഒറ്റത്തെ ഊളിമട സ്വദേശികളായ കെ.ജി. റിജോ (40) ഊരാളിപ്പറമ്പിൽ ഹൗസിൽ ജിതിൻ ജോയ് ( 31) എന്നിവരെയാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജ് ആർ.രാജേഷ് ശിക്ഷിച്ചത്. ഒന്നാം പ്രതിയായറിജോയ്ക്ക് മൂന്നു വകുപ്പുകളിലായി
50വർഷം തടവും രണ്ടര ലക്ഷം രൂപപിഴയും രണ്ടാം പ്രതി ജിതിൻ ജോയിയെ രണ്ടു വകുപ്പുകളിലായി 40 വർഷം തടവിനും രണ്ട് ലക്ഷം പിഴയും അടയ്ക്കാനാണ് ശിക്ഷിച്ചത്. അന്നത്തെ
ആലക്കോട് ഇൻസ്പെക്ടർ കെ.ജെ വിനോയ്, എസ്.ഐ നിബിൻ ജോയ് എന്നി വരാണ് പ്രതികളെ കസ്റ്റഡിയിലെടു ത്തത്.അന്നത്തെ തളിപ്പറമ്പ് ഡി.വൈ. എസ്പി ടി.കെ. രത്നകുമാറാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചിരുന്നത്. പ്രോസിക്യൂഷന് വേണ്ടി ഷെറി മോൾജോസ് ഹാജരായി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

