സംരംഭകശ്രീ പുരസ്കാര ജേതാവ് ബാബു പണ്ണേരിയെ ആദരിച്ചു.

Kannadiparamba online news

മയ്യിൽ: ഗുരു നിത്യ ചൈതന്യ യതിയുടെ ജന്മശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി മികച്ച സംരംഭകനുള്ള സംരഭകശ്രീ പുരസ്കാരം നേടിയ ബാബു പണ്ണേരിയെ എയ്സ് ബിൽഡേഴ്സ് ടീം ആദരിച്ചു. മയ്യിൽ സാംസ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ശ്രീ രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനവും ഉപഹാര സർപ്പണവും നടത്തി.കവിളിയോട്ടുച്ചാൽ ജനകീയ വായനശാല സെക്രട്ടറി സി കെ പ്രേമാരാജൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശ്രീ എം വി അബ്ദുള്ള വിശിഷ്ടാതിഥിയായി.ചടങ്ങിൽ മയ്യിൽ പഞ്ചായത്ത് വാർഡ് മെമ്പർ ഇ എം സുരേഷ് ബാബു,മയ്യിൽ സി ആർ സി വായനശാല സെക്രട്ടറി പി കെ നാരായണൻ,മയ്യിൽ എ എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ ഇ കെ സുനീഷ് ,നിഖിൽ പി,retrd സബ് ഇൻസ്പെക്ടർ ദാമോദരൻ,ലെൻസ്ഫെഡ്കൊളച്ചേരി യൂണിറ്റ് സെക്രട്ടറി ധനീഷ് കെ വി എന്നിവർ ആശംസ നേർന്നു.ചടങ്ങിൽ ശ്രീമതി ഷംന പി വി സ്വാഗതവും ശ്രീമതി അഞ്ജു സി ഒ നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!