മയ്യില്‍: പ്രകൃതി ദത്ത കുന്നിടിച്ച് മണ്ണ് വില്‍പ്പന നടത്തുന്നതിനെതിരെ പ്രവാസി കൂട്ടായ്മ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. പൊയ്യൂര്‍ വില്ലേജിലെ മയിലാടിക്കുന്നിടിച്ചു നിരത്തുന്നതിനെതിരെയാണ് മയ്യില്‍ മേഖലാ പ്രവാസി കൂട്ടായ്മ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചത്. സാംസ്‌കാരിക പ്രവര്‍ത്തകന്‍ വി.വി. ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. പ്രദീപ് കുറ്റിയാട്ടൂര്‍ അധ്യക്ഷത വഹിച്ചു. പ്രവാസി സംഘം ജില്ലാ കമ്മിറ്റിഅംഗം പി. മനോജ്, പഞ്ചായത്തംഗം സി.കെ. പ്രീത,കെ.സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കുന്നിടിക്കലിനെതിരെ പ്രതിരോധ കമ്മിറ്റി രൂപവത്കരിച്ച് നിവേദനം നല്‍കുകയും ചെയ്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

