എ ഡി ജി പി – ആർ എസ് എസ് കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമോ എന്ന് വ്യക്തമാക്കണം: ടി നാസർ .

Kannadiparamba online news

കണ്ണൂർ: എ ഡി ജി പി അജിത് കുമാർ ആർ എസ് എസ് ദേശീയ നേതാവുമായി കൂടിക്കാഴ്ച്ച നടത്തിയത് മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമോ എന്ന് വ്യക്തമാക്കണമെന്ന് എസ് ഡി പി ഐ സംസ്ഥാന പ്രവർത്തക സമിതി അംഗം ടി നാസർ ആവശ്യപ്പെട്ടു. പിണറായി വിജയൻ ആഭ്യന്തരവകുപ്പ് ഒഴിയുക. എ ഡി ജി പി അജിത് കുമാറിൻറെ കാലയളവിൽ നടന്ന കൊലപാതക / പീഡന കേസുകൾ സ്വതന്ത്ര ഏജൻസി അന്വേഷിക്കുക, കുറ്റാരോപിതരെ ചുമതലയിൽ നിന്ന് ഒഴിവാക്കി കൊണ്ട് അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങൾ ഉയർത്തി സെക്രട്ടറിയേറ്റിലേക്കും, ജില്ലാ കളക്ട്രേറ്റുകളിലേക്കും നടത്തുന്ന പ്രതിഷേധ മാർച്ചുകളുടെ ഭാഗമായി എസ് ഡി പി ഐ കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് മാർച്ച് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അൻവർ എം എൽ എ യുടെ വെളിപ്പെടുത്തലുകൾ കേരളത്തിൽ നടന്ന വിവിധ കൃത്യങ്ങൾ കേരളത്തിലെ മണ്ണിനെ എ ഡി ജി പി അനിൽ കുമാർ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർ ആർ എസ് എസ്സിന് പാകപ്പെടുത്താൻ തട്ടിക്കൂട്ടിയ നിഗൂഢ പദ്ധതികളാണെന്നും, ഇതിലൂടെ കേരളത്തിലെ ജനങ്ങളെ വർഗീയമായി ധ്രുവീകരിച്ച് രാഷ്ട്രീയ വിളവെടുപ്പിന് ഉപയോഗിക്കുകയായിരുന്നു പിണറായിയും സി പി എമ്മും ചെയ്‌തതെന്നും അദ്ദേഹം ആരോപിച്ചു.

ചേംബർ ഹാൾ പരിസരത്തു നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് കളക്ട്രേറ്റ് കവാടത്തിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ എസ് ഡി പി ഐ ജില്ലാ പ്രസിഡണ്ട് എ സി ജലാലുദ്ധീൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ സ്വാഗതവും, ജില്ലാ സെക്രട്ടറി ശംസുദ്ധീൻ മൗലവി നന്ദിയും പറഞ്ഞു. ജില്ലാ വൈസ് പ്രസിഡണ്ട് എ ഫൈസൽ, സെക്രട്ടറി മുസ്തഫ നാറാത്ത്, ട്രഷറർ ആഷിക് അമീൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ഇബ്രാഹിം, ഉമ്മർ മാസ്റ്റർ, അബ്ദുള്ള മന്ന എന്നിവർ നേതൃത്വം നൽകി

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!