വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

Kannadiparamba online news

നാറാത്ത്: കേരള സർക്കാർ ഹോമിയോപ്പതി വകുപ്പ് ,
നാഷനൽ ആയുഷ് മിഷൻ,നാറാത്ത് ഗ്രാമപഞ്ചായത്ത് എപിച്ച്സി ഹോമിയോപ്പതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 09/9/24 ഓണപ്പറമ്പ് പുതിയ ഭഗവതി ക്ഷേത്രം ഓഡിറ്റോറിയത്തിൽ വച്ച് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
നാറാത്ത് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. കെ. എൻ മുസ്തഫയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ രമേശൻ .കെ ക്യാമ്പ് ഉൽഘാടനം ചെയ്തു. ശ്രീമതി വി.ഗിരിജ , ക്ഷേമകാര്യ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ നാറാത്ത് ഗ്രാമ പഞ്ചായത്ത് യോഗത്തിൽ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർമാരായ ശ്രീ പി.കെ ജയകുമാർ ശ്രീമതി നിഷ എന്നിവർ ആശംസകൾ അർപ്പിച്ചു. ഡോ. സിന്ധു കുറുപ്പ് വയോജന രോഗങ്ങളെ കുറിച്ച് ബോധവൽക്കരണ ക്ലാസ് എടുത്തു. ശ്രീമതി ബബിത എം യോഗ ട്രെയിനർ, ജി.എ. ഡി കണ്ണാടിപ്പറമ്പ് യോഗ പരിശീലനം നൽകി.
ഡോ. രമ്യ എം കെ എപിച്ച്സി കൊളച്ചേരി, ഡോ. സിന്ധു കുറുപ്പ് എന്നിവർ രോഗികളെ പരിശോധിച്ചു.
71 പേർ
ക്യാമ്പിൽ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!