ഷെയർ ട്രേഡിംഗിൽ പണം നിക്ഷേപിച്ച യുവതിയുടെ ഒമ്പതര ലക്ഷം തട്ടിയെടുത്തു

Kannadiparamba online news

കണ്ണൂർ.ഓൺലൈൻ ഷെയർ ട്രേഡിംഗിൽ പണം നിക്ഷേപിച്ചാൽ വൻ തുക ലാഭവിഹിതം വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്തുവെന്ന യുവതിയുടെ പരാതിയിൽ കണ്ണൂർ സൈബർ സ്റ്റേഷൻ പോലീസ് കേസെടുത്തു കൂത്തുപറമ്പ് ശങ്കരനെല്ലൂർ സ്വദേശിനിയായ 32കാരിയുടെ പരാതിയിലാണ് ടെലിഗ്രാം ആപ്പ് വഴിപരിചയപ്പെട്ട ഓൺലൈൻ തട്ടിപ്പുകാരനെതിരെ കേസെടുത്തത്.ഇക്കഴിഞ്ഞ ആഗസ്റ്റ് 26നും സപ്തംബർ മൂന്നിനുമിടയിൽ പ്രതിയുടെ വിവിധ ബേങ്ക് അക്കൗണ്ടുകൾ വഴി 9,58,000 രുപ നിക്ഷേപിച്ച ശേഷം ലാഭവിഹിതമോ നിക്ഷേപതുകയോ തിരിച്ചു തരാതെ വഞ്ചിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് കേസെടുത്തത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!