വളപട്ടണം: ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന വീട്ടമ്മയുടെ മാല കവർന്നു. ചിറക്കൽ നായനാർ നഗറിലെ സി. കാർത്യായനി (68) യുടെ ഒന്നേകാൽ പവൻ്റെ മാലയാണ് കവർന്നത്.പുതിയ തെരുവിലെ ഗാർമെൻറ് സ് സ്ഥാപനത്തിലേക്ക് ജോലിക്കു പോകുന്നതിനിടെ മണ്ഡപം ദേശസേവാ സംഘം വായനശാലക്ക് സമീപം വെച്ച് പിന്നാലെയെത്തിയ മുണ്ടും ഷർട്ടും ധരിച്ചയാൾ കഴുത്തിൽ നിന്നും ഒന്നേകാൽ പവൻ്റെ മാല പൊട്ടിച്ചെടുക്കുകയും പിടിച്ചു തള്ളി താഴെയിട്ട് പരിക്കേൽപ്പിക്കുയും ചെയ്തു.വീട്ടമ്മ ബഹളം വെച്ച് നാട്ടുകാരെ വിളിക്കുമ്പോഴെക്കും മോഷ്ടാവ് ഓടി രക്ഷപ്പെട്ടു.തുടർന്ന് വളപട്ടണം പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

