പരിയാരം .സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ പോലീസിൽ പരാതി നൽകിയ വിരോധത്തിൽ വീട്ടിൽ കയറി മുളക് പൊടി വിതറി ഭർതൃമതിയായ യുവതിയെ ആക്രമിച്ചു.ചെറുതാഴം അതിയടം സ്വദേശിനിയായ 24 കാരിയുടെ പരാതിയിലാണ് കണ്ടാലറിയാവുന്ന മൂന്നു പേർക്കെതിരെ പരിയാരം പോലീസ് കേസെടുത്തത്.മൂന്നാം തീയതി വൈകുന്നേരം 5 മണിക്കാണ് പരാതിക്കാസ്പദമായ സംഭവം. പരാതിക്കാരിയുടെ വീട്ടിലെ സെൻട്രൽ ഹാളിൽ അതിക്രമിച്ചു കയറിയ മൂന്നംഗ സംഘം ദേഹത്ത് മുളക് പൊടി എറിയുകയും കൂട്ടത്തിലൊരാൾ വടി കൊണ്ട് തലക്കും കാലിനുംഅടിക്കുകയും ചെയ്തു.ശ്രീനിധി ബസിലെ ഡ്രൈവർ ശ്രീകാന്തിനെതിരെ പരിയാരം പോലീസിൽ പരാതി നൽകിയ വിരോധമാണ് അക്രമത്തിന് കാരണമെന്ന് പരാതിയിൽ പറയുന്നു.കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

