തിരുവനന്തപുരം: ചട്ടം ലംഘിച്ച് എം.എൽ.എയെ ഫോൺ വിളിച്ച് പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ട പത്തനംതിട്ട ജില്ല പൊലീസ് മുൻ മേധാവി എസ്. സുജിത് ദാസിനെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു.
പി.വി. അൻവർ എം.എൽ.എയുമായുള്ള വിവാദ ഫോൺ സംഭാഷണം പുറത്തുവന്നതും മലപ്പുറം ക്യാമ്പ് ഓഫിസിലെ മരംമുറി കേസുമായി ബന്ധപ്പെട്ടും സുജിത് ദാസിനെ തിങ്കളാഴ്ച എസ്.പി സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.
ഒന്നാം വിക്കറ്റ് പോയെന്ന് അന്‍വര്‍. സുജിത് ദാസിനെ സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെ എഫ്ബി പോസ്റ്റിട്ട് പി.വി അന്‍വര്‍. ഒരു പുഴുക്കുത്ത് പുറത്തേയ്ക്കെന്ന് അന്‍വര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
എസ്.പിക്കെതിരെ മൃദുനടപടിയെന്ന ആരോപണം ഉയർന്നതിനു പിന്നാലെയാണ് സസ്പെൻഷൻ. സുജിത് ദാസിനെതിരെ നടപടി ആവശ്യപ്പെട്ട് ഡി.ജി.പി നേരത്തേ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, സുജിത് ദാസിനെതിരെ നടപടിയെടുത്താൽ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെയും നടപടിയെടുക്കേണ്ടി വരുമെന്ന കാരണത്താൽ എസ്.പിയെ സ്ഥാനത്തുനിന്ന് മാത്രം നീക്കുകയായിരുന്നു. എ.ഡി.ജി.പിയെ തൽസ്ഥാനത്ത് നിലനിർത്തി പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് നാലാം ദിവസമാണ് എസ്.പിയെ മാത്രം സസ്പെൻഡ് ചെയ്തത്.
വകുപ്പുതല അന്വേഷണം നടത്തി എ.ഐ.ജി അജിത ബീഗം റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ആദ്യനടപടി. മരംമുറി കേസിൽ സുജിത് ദാസിനെതിരെ തൃശൂർ ഡി.ഐ.ജി തോംസൺ ജോസിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ട്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

