സ്വകാര്യ ബസുകളുടെ സമയക്രമവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ബസ് ഡ്രൈവര്‍ക്ക് മര്‍ദ്ദനം. കോഴിക്കോട് പുതിയ ബസ്റ്റാന്‍ഡില്‍ വെച്ചാണ് ആക്രമം നടന്നത്. ബസില്‍ വിശ്രമിക്കുകയായിരുന്ന ഡ്രൈവറിനെ മറ്റൊരു ബസിലെ ജീവനക്കാന്‍ ഇരുമ്പു വടികൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു.
തലയ്ക്കുള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റ കോട്ടയ്ക്കല്‍ സ്വദേശി നൗഷാദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. സംഭവത്തില്‍ കണ്ണൂര്‍ സ്വദേശി ഷഹീറിനെ പൊലീസ് അറസ്റ്റു ചെയ്തു. ബുധനാഴ്ച രാവിലെയോടെയാണ് ആക്രമണമുണ്ടായത്. ബസുകളുടെ സമയക്രമവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡിലാക്കി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

