മുഖ്യമന്ത്രിയുടെ മാഫിയ സംഘത്തിന്റെ തലവനാണ് അജിത്ത് കുമാര്‍; ഒന്നാം പ്രതി പിണറായി വിജയന്‍: കെ.എം ഷാജി

Kannadiparamba online news

പി.വി. അൻവർ എം.എൽ.എ ഉന്നയിച്ച ആരോപണങ്ങളെ പിന്തുണച്ച് മുസ്‍ലിം ലീഗ് നേതാവ് കെ.എം. ഷാജി. നേരത്തേ പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങളാണ് അൻവർ ആവർത്തിക്കുന്നത്. അൻവറിന്റെ ബോധ്യങ്ങളും അനുഭവങ്ങളുമാണ് ഇതുപോലുള്ള വെളിപ്പെടുത്തലിലേക്ക് നയിച്ചത്. അൻവറിന്റെ വെളിപ്പെടുത്തൽ നിസ്സാരമല്ലെന്നും കെ.എം. ഷാജി പറഞ്ഞു.

പി.ശശിയും എ.ഡി.ജി.പി അജിത് കുമാറും മാഫിയാ സംഘമാണ്. എന്നാൽ മുഖ്യ പ്രതി മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയിലേക്ക് അന്വേഷണം എത്തണ​െമന്നും ഷാജി ആവശ്യപ്പെട്ടു. 29 വകുപ്പുകൾ മുഖ്യമന്ത്രിയുടെ ചുമതലയിലുണ്ട്. എന്നാൽ ഈ വകുപ്പുകളെല്ലാം കൈകാര്യം ചെയ്യുന്നത് പി.ശശിയാണെന്നും കെ.എം. ഷാജി ആരോപിച്ചു. പി.ശശിക്കെതിരെ നേരത്തേയും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. അപ്പോഴെല്ലാം സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. 

ഇപ്പോൾ കാണുന്ന നടപടികളെല്ലാം വെറു കണ്ണിൽ പൊടിയിടൽ മാത്രമാണെന്നും ഷാജി ആരോപിച്ചു. അജിത് കുമാറിനെ നേരത്തേയും പുറത്താക്കി തിരിച്ചെടുത്തത് എല്ലാവരും കണ്ടത്. ഒരു മാധ്യമപ്രവർത്തകനെ കാറിടിച്ചു കൊലപ്പെടുത്തിയ ഐ.എ.എസ് ഉദ്യോഗസ്ഥൻ ഇപ്പോൾ എവിടെയാണിരിക്കുന്നത്. അതുപോലെയാണ് ഈ സസ്പെൻഷനും.-ഷാജി പറഞ്ഞു. യു.ഡി.എഫ് സർക്കാറിൽ ഒരു ഭരണകക്ഷി എം.എൽ.എ ഇതുപോലുള്ള വെളിപ്പെടുത്തലുകൾ നടത്തിയാൽ എന്തായിരിക്കും കേരളത്തിന്റെ അവസ്ഥയെന്നും കെ.എം. ഷാജി ചോദിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!