കണ്ണൂർ: മാഫിയ സംരക്ഷകനായി പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്ക്കുക, മുഖ്യമന്ത്രിയുടെ ഓഫീസിലെ ക്രിമിനലുകളെ പുറത്താക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി . പ്രതിഷേധ പ്രകടനത്തിന് ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി .നേതാക്കളായ അഡ്വ. ടി ഒ മോഹനൻ ,കെ സി മുഹമ്മദ് ഫൈസൽ ,കെ പ്രമോദ് ,എം പി ഉണ്ണികൃഷ്ണൻ ,രാജീവൻ എളയാവൂർ ,എം കെ മോഹനൻ ,വി പി അബ്ദുൽ റഷീദ് ,സുരേഷ് ബാബു എളയാവൂർ ,രജിത്ത് നാറാത്ത് ,കെ സി ഗണേശൻ ,ശ്രീജ മഠത്തിൽ ,വിജിൽ മോഹനൻ ,പി മുഹമ്മദ് ഷമ്മാസ് ,ജോഷി കണ്ടത്തിൽ ,എം പി വേലായുധൻ , സി ടി ഗിരിജ , രാഹുൽ കായക്കൽ ,ലക്ഷ്മണൻ തുണ്ടിക്കോത്ത് ,കൂക്കിരി രാജേഷ് ,കെ പി ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു . ഡിസിസി ഓഫീസിൽ നിന്ന് ആരംഭിച്ച പ്രകടനം കണ്ണൂർ റെയിൽ വേ പരിസരത്ത് സമാപിച്ചു .
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

