പോക്സോ കേസിൽ ജിന്ന് ഇബ്രാഹിമിന് 52 വർഷം തടവും 3.25 ലക്ഷം രൂപ പിഴയും

Kannadiparamba online news

തളിപ്പറമ്പ്: ബന്ധുവിൻ്റെ ജിന്ന് ബാധ ഒഴിപ്പിക്കാനെത്തിയ മന്ത്രവാദി 16 കാരിയെ ക്രൂരമായപീഡനത്തിനിരയാക്കിയ പോക്സോ കേസിൽ പ്രതിക്ക് 52 വര്‍ഷം കഠിനതടവും3.25 ലക്ഷം രൂപ പിഴയും .തളിപ്പറമ്പ്ബദരിയ നഗറിൽ താമസക്കാരനും
ഞാറ്റുവയൽ സ്വദേശിയുമായ ടി.എം.പി ഇബ്രാഹിമിനെയാണ്(54)തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജ് ആര്‍.രാജേഷ് ശിക്ഷിച്ചത്.
2020 സപ്തംബര്‍ ഒമ്പതിനാണ് തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വീട്ടിലെത്തിയ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. മന്ത്രവാദിയായ പ്രതിവീട്ടമ്മയ്ക്ക്
ജിന്ന് ബാധ ഒഴിപ്പിക്കാനായി 77,000 രൂപ വാങ്ങി വഞ്ചിച്ചതിനും ലഹരിപാനീയം നൽകി പെണ്‍കുട്ടിയുടെ നഗ്ന ഫോട്ടോകൾ മൊബെലിൽ പകർത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനും കേസുണ്ട്. അന്നത്തെ
തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എന്‍.കെ.സത്യനാഥനാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം കോടതിയിൽ സമര്‍പ്പിക്കുകയും ചെയ്തത്.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!