ചേലേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രക്കുളത്തിന്റെ പുനരുദ്ധാരണ പ്രവർത്തി ഉദ്ഘാടനം 2024 സെപ്തംബർ 8ന് രാവിലെ 9 മണിക്ക് കുളം പുനരുദ്ധാരണ കമ്മിറ്റി പ്രസിഡണ്ട് എം പി ഹരീന്ദ്രന്റെ അധ്യക്ഷതയിൽ മുൻ മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ പി നന്ദകുമാർ ഉദ്ഘാടനം ചെയ്യും.
രാവിലെ 8 മണിക്ക് ഗണപതിഹോമവും, ഭൂമി പൂജയും കുളത്തിനു സമീപം നടക്കും. തുടർന്ന് 9:00 മണിക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കരുമാരതില്ലത്ത് പരമേശ്വരൻ നമ്പൂതിരി ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രനടയിൽ ദീപ പ്രോജ്വലനം നടത്തും. കുളം പുനരുദ്ധാരണ കമ്മിറ്റി സെക്രട്ടറി ശ്രീ സുജിത്ത് മാസ്റ്റർ പ്രാർത്ഥനയും സ്വാഗതവും നിർവഹിക്കും. ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ അവിനാഷ് ഭട്ട്, ക്ഷേത്ര പരിപാലന സമിതി സെക്രട്ടറി ശ്രീ പി പി കുഞ്ഞി കണ്ണൻ, മാതൃസമിതി പ്രസിഡണ്ട് എൻ കെ ശോഭന എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും. പ്രകാശൻ എ നന്ദിയും പറയും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

