കെട്ടിടത്തിൻ്റെ ശിലാസ്ഥാപന കർമ്മം അഴീക്കോട് നിയോജക മണ്ഡലം എം.എൽ.എ കെ.വി സുമേഷ് നിർവ്വഹിച്ചു

Kannadiparamba online news

പുഴാതി: ഗവ. ഹയർ സെക്കന്ററി സ്കൂൾ പുഴാതിയിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി മുപ്പത് ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ ശിലാസ്ഥാപന കർമ്മം അഴീക്കോട് നിയോജക മണ്ഡലം എം.എൽ.എ കെ.വി സുമേഷ് നിർവ്വഹിച്ചു. വാർഡ് കൗൺസിലർ കുക്കിരി രാജേഷ് പരിപാടിയിൽ അധ്യക്ഷത വഹിച്ചു.

ഒരു കോടി മുപ്പത് ലക്ഷം രൂപയാണ് കിഫ്ബി പദ്ധതി വഴി സംസ്ഥാന സർക്കാർ അനുവദിച്ചത്. ക്ലാസ് മുറികളുടെ കുറവിൽ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന പുഴാതി സ്കൂളിൽ ആധുനികമായ ഇരുനില കെട്ടിടമാണ് ഉയരുന്നത്. ടെയ്‌ലറ്റ് ബ്ലോക്കുൾപ്പെട്ടെ കെട്ടിടത്തിലുണ്ട്. കില യാണ് നിർവ്വഹണ ഏജൻസി. പൊതു വിദ്യാഭ്യാസ സംരക്ഷണം യജഞത്തിൽ ഉൾപ്പെടുത്തി സ്കൂളുകളിലെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് സർക്കാർ തുക അനുവദിച്ചത്.

പരിപാടിയിൽ പൊതു വിദ്യാഭ്യാസ കോർഡിനേറ്റർ കെ.സി,സുധീർ, കൗൺസിലർ ടി.രവീന്ദ്രൻ, ആർ.ഡി.ഡി രാജേഷ് കുമാർ, പ്രിൻസിപ്പാൾ തസ്നീം ടി, പി.ടി.എ പ്രസിഡൻ്റ് സുബൈർ കിച്ചിരി, ബി അബ്ദുൽ കരീം, സവിത.ടി, കെ സി രാജൻ, മനോജ് മേലേകണ്ടി, ഇസ്മയിൽ, അസീർ.ടി, വി.സി.സഹീർ റിമ പി പി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!