ചാല: ചാല-നടാൽ ബൈപ്പാസിൽ കാറും ബൈക്കും കൂട്ടിയി ടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. കണ്ണാടിപ്പറമ്പ് സ്വദേശി എബിനി (22)നാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെ കണ്ണൂർ ഭാഗത്തുനിന്ന് വന്ന ബൈക്കും തലശ്ശേരി ഭാഗത്തു നിന്ന് വന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ എബിനെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാറിന്റെ മുൻഭാഗം പാടെ തകർന്നു. ചാലയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് എബിൻ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

