മികച്ച സംരംഭകനുള്ള ഗുരു നിത്യചൈതന്യയതി സംരംഭകശ്രീ പുരസ്കാരം മയ്യിൽ സ്വദേശിക്ക്

Kannadiparamba online news

മയ്യിൽ : മികച്ച സംരംഭകനുള്ള ഗുരു നിത്യചൈതന്യയതി സംരംഭകശ്രീ പുരസ്കാരം മയ്യിൽ സ്വദേശി ബാബു പണ്ണേരിക്ക്. കണ്ണൂർ ഗ്രാമസ്വരാജ് ഫൗണ്ടേഷൻ, തിരുവനന്തപുരം ഗുരു വീക്ഷണം മാസിക എന്നിവ ചേർന്നാണ് ഗുരു നിത്യചൈതന്യയതി ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് സംരംഭകശ്രീ പുരസ്‌കാരം ഏർപ്പെടുത്തിയത്. നിർമ്മാണമേഖലയിലെ മികച്ച സംരംഭകത്വത്തിനും കലാ-കായിക, സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രവർത്തനത്തിനുമാണ് അംഗീകാരം. സെപ്തംബർ അഞ്ചിന് തിരൂർ തുഞ്ചൻപറമ്പിൽ നടക്കുന്ന നിത്യചൈതന്യയതി ജന്മശതാബ്‌ദി ആഘോഷ ചടങ്ങിൽ വെച്ച് അബ്‌ദുസമദ് സമദാനി എം.പി പുരസ്‌കാരം വിതരണം ചെയ്യും.

എയ്‌സ് ബിൽഡേഴ്‌സ് മാനേജിങ് ഡയരക്ട‌റാണ് ബാബു പണ്ണേരി. ഒളിബിക്സ് അസ്സോസിയേഷൻ ജില്ലാ കമ്മിറ്റിയംഗം, ലെൻസ്‌ഫെഡ് കൊളച്ചേരി യൂണിറ്റ് പ്രസിഡൻ്റ്, പവർ ക്രിക്കറ്റ് ക്ലബ്ബ് ചെയർമാൻ, മയ്യിൽ ലയൺസ് ക്ലബ്ബ് വൈസ് പ്രസിഡന്റ്, ജില്ലാ ഷട്ടിൽബാഡ്‌മിന്റൺ അസ്സോസിയേഷൻ ട്രഷറർ, യംഗ് സ്പോർട്‌സ് ക്ലബ്ബ് സെക്രട്ടറി, പവർ സ്പോർട്സ് ക്ലബ്ബ് സി.ആർ.സി മയ്യിൽ പ്രസിഡൻ്റ് എന്നീ നിലകളിലും പ്രവർത്തിച്ചു വരികയാണ്.

പരേതനായ കെ.ഗോപാലന്റെയും കാർത്ത്യായനിയുടെയും മകനാണ്. ഭാര്യ പി.ഷീജ (കുറ്റ്യാട്ടൂർ കെ.എ.കെ.എൻ.എസ് യു.പി സ്‌കൂൾ അധ്യാപിക). മകൾ മിലി (ഐ.എം.എൻ.എസ്‌.ജി.എച്ച്‌.എസ്‌.എസ് മയ്യിൽ പ്ലസ്‌ടു വിദ്യാർത്ഥിനി) 

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!