നിരവധി കേസിലെ പ്രതി പിടിയിൽ

Kannadiparamba online news

കണ്ണൂർ.രണ്ടു തവണ കാപ്പ കേസിലും കൊലപാതക കേസിലും വധശ്രമം ഉൾപ്പെടെയുള്ള നിരവധി കേസിലെ പ്രതി എറണാകുളത്ത് പിടിയിൽ.ഏറണാകുളം വേങ്ങൂർ നെടുങ്ങമ്പ്ര അമൽ (26) നെയാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡ് പിടികൂടിയത്. കണ്ണൂർ ടൗണിൽ വധശ്രമ കേസിൽ പ്രതിയായ ഇയാൾ ഒളിവിൽ കഴിയുന്നതിനിടെ എറണാകുളം അങ്കമാലിക്ക് സമീപം വെച്ച് ഇന്നലെ രാത്രിയോടെയാണ് പോലീസ് സംഘം പിടികൂടിയത്. കണ്ണൂർ സെൻട്രൽ ജയിലിൽ രണ്ടു തവണ ഇയാൾ കാപ്പാ കേസിൽ കഴിഞ്ഞിട്ടുണ്ട്. എറണാകുളം കുറുംപ്പടി സ്റ്റേഷനിൽ കൊലപാതക കേസിലും അങ്കമാലിയിൽ 15 ഓളം കേസും എറണാകുളം, കോതമംഗലം സ്റ്റേഷനിലും മറ്റുമായി നിരവധി കേസിലെ പ്രതിയാണ് പിടിയിലായത്. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!