വാരം : കണ്ണൂർ നോർത്ത് ഉപജില്ലാ ശാസ്ത്രഗണിതശാസ്ത്ര പ്രവൃത്തിപരിചയ ഐ.ടി. മേള ഒക്ടോബർ നാലിനും അഞ്ചിനും എളയാവൂർ സി.എച്ച്.എം. എച്ച്.എസ്.എസ്., വാരം യു.പി. സ്കൂൾ എന്നിവിടങ്ങളിൽ നടക്കും. നാലിന് ഉദ്ഘാടന സമ്മേളനവും തുടർന്ന് ശാസ്ത്ര, സാമൂഹികശാസ്ത്ര, ഐ.ടി.മേളകളും ശാസ്ത്രനാടകവും അഞ്ചിന് ഗണിതശാസ്ത്രമേളകളും എളയാവൂർ സി.എച്ച്.എം.എച്ച്.എസ്.എസിലും പ്രവൃത്തി പരിചയ മേള വാരം യു.പി. സ്കൂളിലും നടക്കും. സംഘാടകസമിതി യോഗം കോർപ്പറേഷൻ സ്ഥിരംസമിതി അധ്യക്ഷൻ സുരേഷ്ബാബു എളയാവൂർ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷ ഷാഹിന മൊയ്തീൻ അധ്യക്ഷയായി. മേയർ മുസ്ലിഹ് മഠത്തിൽ ചെയർമാനായി സംഘാടകസമിതി യോഗം രൂപവത്കരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

