കണ്ണാടിപ്പറമ്പ്: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ എ, ഡി ക്ലാസ് മെമ്പര്‍മാരുടെ മക്കളെ കണ്ണാടിപ്പറമ്പ് വനിത സഹകരണ സംഘം അനുമോദിക്കുന്നു. സപ്തംബര്‍ 7 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് കണ്ണാടിപ്പറമ്പ് എല്‍.പി. സ്‌കൂളിലാണ് അനുമോദനച്ചടങ്ങ് നടക്കുക.
കണ്ണാടിപ്പറമ്പ് വനിത സഹകരണ സംഘം സെക്രട്ടറി ശൈലജ. എ.വി സ്വാഗതം പറയും. പ്രസിഡണ്ട് ഖൈറുന്നിസ. പി അദ്ധ്യക്ഷത വഹിക്കും. സഹകരണ സംഘം കണ്ണൂര്‍ താലൂക്ക് അസി. രജിസ്ട്രാര്‍,
സി. അശ്രഫ് ഉദ്ഘാടനവും ഉപഹാരവിതരണവും നടത്തും. മോഹനാംഗന്‍ എം.പി, സി. കുഞ്ഞഹമ്മദ് ഹാജി, ദാമോദരന്‍ മാസ്റ്റര്‍, ചന്ദ്രന്‍ കാണിച്ചേരി, സീനത്ത് കെ.പി., ശോഭ പി സംബന്ധിക്കും. കണ്ണാടിപ്പറമ്പ് വനിത സഹകരണ സംഘം ബ്രാഞ്ച് മാനേജര്‍ ഒ.എം വിനീത നന്ദി പറയും.
2023-24 വര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ സംഘത്തിലെ എ, ഡി ക്ലാസ് മെമ്പര്‍മാരുടെ മക്കള്‍ക്കുള്ള അവാര്‍ഡിന് അര്‍ഹരായവര്‍ മാര്‍ക്ക് ലിസ്റ്റിന്റെ അറ്റസ്റ്റ് ചെയ്ത കോപ്പിയും ഒരു ഫോട്ടോയും സഹിതമുള്ള അപേക്ഷ സംഘം ഹെഡ് ഓഫീസില്‍ 04.09.2024ന് വൈകു. 5:00 മണിക്കുള്ളില്‍ എത്തിക്കേണ്ടതാണെന്നും അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

