
പുതിയതെരു:
ചിറക്കലിൽ പുലിയെ കണ്ടതായി അഭ്യൂഹം. ചിറക്കൽ രാജാസ് ഹയർ സെക്കന്ററി സ്കൂളിനടുത്തുള്ള വെങ്ങര വയലിൽ പുലിയെ കണ്ടതായ സന്ദേശം വാട്സ്ആപ് ഗ്രൂപ്പുകളിൽ രാവിലെ മുതൽ പ്രചരിക്കുന്നത്.
സമീപത്തെ വീട്ടിൽ നായയുടെ നിർത്താതെയുള്ള കുരയെ തുടർന്ന് വീട്ടുകാർ വാതിൽ തുറന്നു നോക്കിയപ്പോഴാണ് പുലിയെ കണ്ടതായി പറയുന്നത്. വീട്ടുകാർ ബന്ധുക്കളെ അറിയിക്കുകയും നാട്ടുകാരെത്തി പോലീസിലും പഞ്ചായത്തിലും വിവരമറിയിക്കുകയുമായിരുന്നു.
ചിറക്കലിൽ രാത്രി പുലിയെ കണ്ടു എന്ന് പറഞ്ഞ സ്ഥലം ഫോറസ്റ്റ് ഉദ്യോഗസ്ഥരും കെ.വി സുമേഷ് എം.എൽ.എയും പഞ്ചായത്ത് അധികൃതരും ചേർന്ന് സന്ദർശിച്ചു.
ഹോറസ്റ്റ് ഉദ്യോഗസ്ഥർ പരിശോധന നടത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

