തളിപ്പറമ്പ്: ദേശീയപാതയിൽ തൃച്ഛംബരത്തിനും ഏഴാംമൈലിനുമിടയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 11.10 മണിയോടെയാണ് അപകടം. പയ്യന്നൂരിൽ നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന കെ. എൽ. 59. ടി. 1699 നമ്പർ ബസും കണ്ണൂരിൽ നിന്നും പയ്യന്നൂരിലേക്ക് വരികയായിരുന്ന കെ. എൽ. 13.എ.ഡി. 4044 നമ്പർ ബസുമാണ് കൂട്ടിയിടിച്ചത്.ഇരു ബസുകളിലെയും ഡ്രൈവർമാർക്കും മറ്റു രണ്ടു പേർക്കും ഗുരുതരമായി പരിക്കേറ്റു. ഇവരെ കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റി.യാത്രക്കാരായ 30 ഓളം പേരെ തളിപ്പറമ്പിലെ ലൂർദ്ദ് ,സഹകരണാശുപത്രി, പരിയാരം മെഡിക്കൽ കോളേജ് എന്നീ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
അപകടത്തെ തുടർന്ന് തളിപ്പറമ്പ് പോലീസും ഫയർഫോഴ്സുമെത്തിയാണ് ദേശീയ പാതയിൽവാഹനഗതാഗതം പുന:സ്ഥാപിച്ചത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

