കണ്ണാടിപ്പറമ്പ്: അഖില കേരള യാദവ സഭ എസ്എസ്എൽസി പ്ലസ് ടു വിജയികളെ അനുമോദിക്കുകയും സഭയുടെ ആദ്യകാല മുതിർന്ന ഭാരവാഹികളെ ആദരിക്കുകയും ചെയ്തു. അഖില കേരള യാദവ സഭ കണ്ണാടിപ്പറമ്പ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം കണ്ണൂർ ജില്ലാ കമ്മിറ്റി സെക്രട്ടറി കെ എം പ്രേമരാജൻ ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി,പ്ലസ് ടു പരീക്ഷയിൽ വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ക്യാഷ് അവാർഡ് വിതരണവും യാദവസഭ സംസ്ഥാന കമ്മിറ്റി അംഗം കെ വിജയരാഘവൻ നിർവഹിച്ചു. കൂടാതെ യൂണിറ്റിലുള്ള സഭയുടെ മുതിർന്ന ആദ്യകാല ഭാരവാഹികളെ ആദരിക്കുകയും ചെയ്തു. പ്രസിഡണ്ട് ആയാടത്തിൽ പ്രകാശന്റെ അധ്യക്ഷതയിൽ, സെക്രട്ടറി കെ രഘുനാഥൻ സ്വാഗതം പറയുകയും, മുഖ്യപ്രഭാഷകനായി കണ്ണൂർ താലൂക്ക് വൈസ് പ്രസിഡണ്ട് എ. വി തമ്പാൻ,ശ്രീമതി അനിത ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രസിഡണ്ട് പിരാമചന്ദ്രൻ നന്ദിയും പറഞ്ഞു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

