മാരക ലഹരിമരുന്നായ എംഡിഎംഎ യുമായി യുവാവ് പിടിയിൽ

Kannadiparamba online news

ഇരിട്ടി. കർണ്ണാടകയിൽ നിന്നുംവിൽപനക്കായി കടത്തുകയായിരുന്ന അരലക്ഷം രൂപയോളം വിലവരുന്ന മാരക ലഹരി മരുന്നായ എംഡി എം എ യുമായി യുവാവിനെ പോലീസ് പിടികൂടി. മാടായി പഴയങ്ങാടി വാടിക്കൽ സ്വദേശി കെ.പി.നൗഷാദിനെ (37) യാണ്കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാൾ ഐപിഎസിനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ( ഡാൻസാഫ് ), ഇരിട്ടി എസ്.ഐ.കെ. ഷറഫുദ്ദീനും സംഘവും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടിയത്.വാഹന പരിശോധനക്കിടെകർണ്ണാടകത്തിൽ നിന്നും കൂട്ടുപുഴ വഴി വരികയായിരുന്ന കെ എസ് ആർ ടി സി ബസിലെ യാത്രക്കാരനായ പ്രതിയിൽ നിന്നും 14.139 ഗ്രാം മാരക ലഹരി മരുന്നായ എംഡി എം എ യാണ് പോലീസ് പിടികൂടിയത്.
നർകോട്ടിക് സെൽ ഡിവൈഎസ്പി പി. കെ. ധനഞ്ജയബാബുവിന്റെ മേൽനോട്ടത്തിൽ ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി കണ്ണൂർ റൂറൽ ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ ശക്തമായ വാഹന പരിശോധനയാണ് പ്രതി പിടിയിലായത്. പഴയങ്ങാടി, തളിപ്പറമ്പ്, പരിയാരം ഭാഗങ്ങളിൽ വ്യാപകമായി എംഡി എം എ വിൽപന നടത്തുന്ന സംഘത്തിൽപ്പെട്ടയാളാണ് പിടിയിലായത്. പോലീസ് സംഘത്തിൽ
സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രബീഷ്, സിവിൽ പോലീസ് ഓഫീസർ ജയൻ എന്നിവരും, ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും ഉണ്ടായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!