അഴീക്കോട് നിയോജക മണ്ഡലത്തിൽ ലഹരി മാഫിയക്കെതിരെ നടപടികൾ ശക്തമാക്കും

Kannadiparamba online news

അഴിക്കോട് നിയോജക മണ്ഡലത്തിൽ ലഹരി മാഫിയക്കെതിരെ നടപടികൾ ശക്തമാക്കാനും പഞ്ചായത്ത്‌ തല യോഗങ്ങൾ വിളിച്ചു ചേർക്കാനും കണ്ണൂർ എക്സൈസ് സർക്കിൾ ഓഫിസിന്റെ ആഭിമുഖ്യത്തിൽ ചേർന്ന മണ്ഡല തല ലഹരി വിരുദ്ധ അവലോകന കമ്മറ്റി യോഗം തീരുമാനിച്ചു. ചിറക്കൽ കോ ഓപ്പറേറ്റീവ് ബേങ്ക് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം കെ വി സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി പി ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു.
ലഹരിക്കെതിരെ എൻഫോഴ്സ്മെൻ്റ് പ്രവർത്തനം ശക്തമാക്കാനും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും, വ്യാപാര സംഘടന പ്രതിനിധികളെയും, ക്ലബ്ബുകളെയും ഉൾപ്പെടുത്തി പഞ്ചായത്ത് തല അടിയന്തിര യോഗം വിളിച്ചു ചേർക്കാനും തീരുമാനിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, യുവജന സംഘടനാ പ്രതിനിധികൾ, ട്രേഡ് യുണിയൻ പ്രതിനിധികൾ, ആരോഗ്യം, വിദ്യാദ്യസം, റൂറൽ ഡെവലപ്മെന്റ്, പോലീസ് -റെവന്യൂ, തുടങ്ങിയ ഡിപ്പാർട്ട്മെന്റ് പ്രതിനിധികൾ, പഞ്ചായത്ത് പ്രസിണ്ടണ്ടുമാർ എന്നിവരടക്കം 40 ഓളം പേർ യോഗത്തിൽ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!