ടി.ടി.ഐ. കലോത്സവം: മലനാടിന് ഓവറോള്‍ കിരീടം.

Kannadiparamba online news
കണ്ണൂര്‍ റവന്യൂ ജില്ലാ ടി.ടി.ഐ. കലോത്സവം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദഘാടനം ചെയ്യുന്നു.


 
മയ്യില്‍:  കണ്ണൂര്‍ റവന്യൂ ജില്ലാ കലോത്സവം  ടി.ടി.ഐ. കലോത്സവം  മയ്യില്‍  ഐ.ടി.ഇ.യില്‍ സമാപിച്ചു. തളിപ്പറമ്പ് മലനാട് ടി.ടി.ഐ. 100 പോയിന്റോടെ ഓവറോള്‍ ചാമ്പ്യന്‍മാരായി.  മട്ടന്നൂര്‍ ടി.ടി.ഐ 98 പോയിന്റെ നേടി രണ്ടാം സ്ഥാനത്തെത്തി. ചക്കരക്കല്‍  മലബാര്‍ ടി.ടി.ഐ. 96 പോയിന്റോടെ മൂന്നാം സ്ഥാനത്തെത്തി. ചടങ്ങിന്‍രെ ഉദ്ഘാടനം ന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു.  ജില്ലാ പഞ്ചായത്ത്  വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ അഡ്വ. കെ.കെ. രത്‌നകുമാരി അധ്യക്ഷത വഹിച്ചു.  ഡി.ഡി.ഇ.  ബാബു മഹേശ്വരി പ്രസാദ് , എന്‍.വി. ശ്രീജിനി,  പി. പ്രസീത, ഇ.സി. വിനോദ്,  കെ.സി. സുധീര്‍, മനോജ് ആന്റണി, ജാന്‍സി ജോണ്‍, കെ.രാധാകൃഷ്ണന്‍,  ഷുക്കൂര്‍ കണ്ടക്കൈ, കെ.സി. സുനില്‍, കെ. രമേശന്‍, വി. രാധാകൃഷ്ണന്‍, എ.പി. ബഷീര്‍, മനോജ് മണ്ണേരി എന്നിവര്‍ സംസാരിച്ചു.  രണ്ട് ദിവസങ്ങളിലായാണ് പരിപാടി സംഘടിപ്പിച്ചത്. സമാപന സമ്മേളനത്തില്‍ കുറ്റിയാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി. റെജി സമ്മാന വിതരണം നടത്തി.  എം.കെ. ലിജി അധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍ വി.വി. പ്രേമരാജന്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എ.കെ. ഹരീഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയില്‍ ആദ്യമായാണ് സ്വാശ്രയ ടി.ടി.ഐ.യില്‍ ജില്ലാ കലോത്സവം സംഘടിപ്പിച്ചത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!