സർക്കാർ ആശുപത്രികളിൽ നിരോധിച്ച മരുന്നുകൾ വിതരണം ചെയ്യുന്നതായി പരാതി. യൂത്ത് കോൺഗ്രസ്സ് തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡന്റ് അമൽ കുറ്റ്യാട്ടൂരാണ് ഡ്രഗ് ഇൻസ്പെക്ടർക്ക് ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയത്.
ആഗസ്ത് 2നാണ് കേന്ദ്ര ഗവണ്മെൻ്റ് 156 മരുന്നുകൾ നിരോധിച്ച് ഉത്തരവിറക്കിയത്. ഇവയിൽ ചില മരുന്നുകൾ ഇപ്പോഴും വ്യാപകമായി സർക്കാർ അംഗീകൃത ആശുപത്രികളിലെ ഫാർമസികളിൽ സുലഭമായി വിതരണം ചെയ്യുന്നുണ്ടെന്നാണ് പരാതിയിലുള്ളത്. രണ്ടോ അതിൽ അധികമോ മരുന്നുകൾ ചേർത്ത് നിർമിക്കുന്ന മരുന്നുകൾ ഉപയോഗിക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് മരുന്നുകളുമായി ബന്ധപ്പെട്ട ഉപദേശക സമിതിയുടെ നിർദ്ദേശപ്രകാരം പ്രത്യേക ഉത്തരവിറക്കി കേന്ദ്ര സർക്കാർ മരുന്നു വിൽപ്പന നിരോധിച്ചത്. കഫത്തിനും മറ്റും ഉപയോഗിക്കുന്ന സിറപ്പ് ആണ് വ്യാപകമായി ജില്ലയിൽ സർക്കാർ അംഗീകൃത ആശുപത്രിയിൽ നിന്നും വിതരണം ചെയ്യുന്നത്. നിരോധിച്ച മരുന്നുകളുടെ പട്ടികയിൽ പത്തൊൻപതാമതായാ കാണുന്ന ഈ മരുന്നിന് നിരോധനം ഏർപ്പെടുത്തിയതാണ്. എന്നാൽ അത്തരത്തിൽ യാതൊരു സർക്കുലറും ലഭിച്ചിട്ടില്ല എന്നാണ് ഫാർമസികളിൽ അറിയുന്നത്. എന്നാൽ ഡ്രഗ് ഇൻസ്പെക്ടർക്ക് നിരോധനവുമായി ബന്ധപ്പെട്ട നിർദ്ദേശം ലഭിച്ചിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് തന്നെ നടപടി സ്വീകരിക്കുമെന്ന് പരാതിയിന്മേൽ ഉറപ്പ് നൽകിയതായി അമൽ കുറ്റ്യാട്ടൂർ പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

