ഓൺലൈൻഷെയർ ട്രേഡിംഗിൽ മധ്യവയസ്കൻ്റെ 42 ലക്ഷം തട്ടിയെടുത്തു

Kannadiparamba online news

കണ്ണൂർ: ഓൺലൈൻ ഷെയർ ട്രേഡിംഗിൽ ലാഭവിഹിതം വാഗ്ദാനം നൽകി മധ്യവയസ്കൻ്റെ ലക്ഷങ്ങൾ തട്ടിയെടുത്ത സൈബർ തട്ടിപ്പു സംഘത്തിനെതിരെ പരാതിയിൽ സൈബർ ക്രൈം പോലീസ് കേസെടുത്തു. മട്ടന്നൂർ നെല്ലൂന്നിയിലെ നന്ദനത്തിൽ ബാലചന്ദ്രൻ്റെ (61) പരാതിയിലാണ് വാട്സാപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട സൈബർ തട്ടിപ്പുകാരനെതിരെ കേസെടുത്തത്.ഇക്കഴിഞ്ഞ ജൂലായ് 26 മുതൽ ഈ മാസം 13 വരെയുള്ള ദിവസങ്ങളിൽ പലതവണകളായി പ്രതിയുടെവിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് 42,05,000 രൂപ നിക്ഷേപിച്ച ശേഷം ലാഭവിഹിതമോ നിക്ഷേപ മോതിരിച്ചു തരാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!