തേജസ് വിവേക്ന് 4 വിക്കറ്റ്, ഒമർഅബൂബക്കറിന് സെഞ്ച്വറി ; കണ്ണൂരിന് 61 റൺസ് വിജയം.

Kannadiparamba online news

മലപ്പുറം പെരിന്തല്‍മണ്ണ കെ സി എ സ്റ്റേഡിയത്തിൽ നടക്കുന്ന 23 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ഉത്തര മേഖല അന്തർ ജില്ല ഏകദിന ടൂർണ്ണമെൻറിൽ കണ്ണൂർ 61 റൺസിന് മലപ്പുറത്തിനെ പരാജയപ്പെടുത്തി.ആദ്യം ബാറ്റ് ചെയ്ത കണ്ണൂർ 42.3 ഓവറിൽ 218 റൺസിന് ഓൾഔട്ടായി.കണ്ണൂരിന് വേണ്ടി ഒമർ അബൂബക്കർ 85 പന്തിൽ 117 റൺസും ഷിനോൺ ഷിജിത്ത് 39 റൺസുമെടുത്തു. മലപ്പുറത്തിന് വേണ്ടി ആർ പി ആദർശ് 36 റൺസിന് 5 വിക്കറ്റ് വീഴ്ത്തി.

മറുപടിയായി മലപ്പുറം 39 ഓവറിൽ 157 റൺസിന് ഓൾഔട്ടായി. കണ്ണൂരിന് വേണ്ടി കണ്ണാടിപറമ്പ സ്വദേശി തേജസ് വിവേക് 22 റൺസിന് 4 വിക്കറ്റും അഖിൽ നൗഷറും അർജുൻ സുരേഷും 2 വിക്കറ്റ് വീതം വീഴ്ത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!