പഴയങ്ങാടി: ഏഴോത്ത് ഉദ്ഘാടന ചടങ്ങിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി പ്രതിഷേധത്തിനെത്തിയ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് മുൻകരുതൽ അറസ്റ്റു ചെയ്തു .യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കല്യാശേരി ഇരിണാവിലെ പന്നേൻ സുഫൈൽ സുബൈർ (23), പയ്യന്നൂർ കോറോത്തെ കെ.വി.അർജ്ജുൻ (23), മാട്ടൂൽജസീന്തയിലെ പി. അതുൽ (20) എന്നിവരെയാണ് പഴയങ്ങാടി ഇൻസ്പെക്ടർ എൻ.കെ.സത്യനാഥനും സംഘവും അറസ്റ്റു ചെയ്തത്.ഇന്നലെ വൈകുന്നേരം 5.30 മണിയോടെ മുഖ്യമന്ത്രി ഏഴോത്ത് ഒ.വി നാരായണൻ സ്മാരക ഓഡിറ്റോറിയം ഉദ്ഘാടനം നിർവ്വഹിക്കാൻ എത്തുന്ന സമയത്തായിരുന്നു രണ്ടു ബൈക്കുകളിലായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഏഴോം വൃന്ദാവൻ ലോഡ്ജിന് സമീപം വെച്ച് കരിങ്കൊടി കാണിക്കാനും പരിപാടി അലങ്കോലപ്പെടുത്തുന്നതിനുമുള്ള ഉദ്ദേശത്തോടു കൂടി വന്നതാണെന്ന വിശ്വാസത്തിൽ പ്രവർത്തകരെ
പോലീസ് മുൻ കരുതലായി അറസ്റ്റു ചെയ്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

