കണ്ണാടിപ്പറമ്പ് സ്വദേശിയുടെ  സ്കൂട്ടറിന് തീപിടിച്ചു.

Kannadiparamba online news

കണ്ണൂർ : ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു. പള്ളിക്കുന്ന് പൊടിക്കുണ്ടിലെ ഹ്യൂണ്ടായ് ഷോറൂമിന് സമീപം വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45-ഓടെയാണ് സംഭവം. കണ്ണാടിപ്പറമ്പ് ഭാഗത്തുനിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന മൊയ്തീൻ കണ്ണാടിപ്പറമ്പിന്റെ ഉടമസ്ഥതയിലുള്ള സ്കൂട്ടറിനാണ് തീപിടിച്ചത്.

പൊടിക്കുണ്ട് എത്തിയപ്പോൾ വാഹനം തനിയെ നിന്നുപോയി. ഇതേത്തുടർന്ന് സ്കൂട്ടറിലുണ്ടായിരുന്നവർ റോഡരികിലേക്ക് മാറിയപ്പോഴേക്കും തീപിടിക്കുകയായിരുന്നു. പിന്നാലെ എത്തിയ ലോറിയിൽനിന്ന് അഗ്നിരക്ഷാ ഉപകരണം ഉപയോഗിച്ച് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കണ്ണൂരിൽനിന്ന് അഗ്നിരക്ഷാസേന എത്തിയപ്പോഴേക്കും വാഹനം പൂർണമായി കത്തിനശിച്ചിരുന്നു. അപകടത്തിൽ ആളപായമില്ല.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!