വി.സി അബൂബക്കര്‍ പുരസ്‌കാരം ലുഖ്മാന്‍ മമ്പാടിന്

Kannadiparamba online news


കണ്ണൂര്‍: ചന്ദ്രിക മുന്‍ പത്രാധിപര്‍ വി.സി അബൂബക്കറിന്റെ നാമധേയത്തില്‍ അബുദാബി അഴീക്കോട് മണ്ഡലം കെ.എം.സി.സി പത്രപ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് ചന്ദ്രിക കോഴിക്കോട് യൂണിറ്റ് റസിഡന്റ് എഡിറ്റര്‍ ലുഖ്മാന്‍ മമ്പാടിനെ തെരഞ്ഞെടുത്തു.അഡ്വ.പി.വി സൈനുദ്ദീന്‍ (ചെയര്‍മാന്‍), കബീര്‍ കണ്ണാടിപ്പറമ്പ്, പി.വി അബ്ദുല്ല മാസ്റ്റര്‍, സി.പി റഷീദ്, സക്കീര്‍ കൈപ്രത്ത് എന്നിവര്‍ അടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. 10001 രൂപയും ഫലകവും അടങ്ങിയതാണ് പുരസ്‌കാരം. കണ്ണൂരില്‍ ഡിസംബറില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് അബുദാബി അഴീക്കോട് മണ്ഡലം കെ.എം.സി.സി സെക്രട്ടറി സവാദ് നാറാത്ത് അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!