കണ്ണൂർ : സൂപ്പർ മാർക്കറ്റുകളിലും മറ്റും പഴങ്ങളും പച്ചക്കറികളും പ്ളാസ്റ്റിക് കവറുകളിൽ നൽകുന്നത് പിഴ ചുമത്താവുന്ന കുറ്റമാണ്. പഴങ്ങളും പച്ചക്കറികളും പ്ളാസ്റ്റിക് കവറുകളിൽ പാക്ക് ചെയ്ത് നൽകുന്നതായി തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡിന് പരാതി ലഭിച്ചിട്ടുണ്ട്. 27.01. 20ലെ പരിസ്ഥിതി വകുപ്പിൻ്റെ 2/2020 ഉത്തരവ് പ്രകാരം പഴം,പച്ചക്കറി, എന്നിവ പ്ളാസ്റ്റിക് കവറിൽ പൊതിഞ്ഞ് വിൽക്കുന്നത് നിരോധിച്ചിട്ടുള്ളതാണ്. പരിശോധനയിൽ ഇത്തരം നിയമലംഘനം കണ്ടെത്തിയാൽ പതിനായിരം രൂപ പിഴ ചുമത്തുന്നതാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

