ഓട്ടോ പെർമിറ്റ്‌: തീരുമാനം മരവിപ്പിക്കണം- എസ്.എ.ടി.യു

Kannadiparamba online news

കണ്ണൂർ : ഓട്ടോറിക്ഷകൾക്ക് നിലവിലുള്ള ജില്ലാ പെർമിറ്റ് മാറ്റി സംസ്ഥാന പെർമിറ്റാക്കി മാറ്റാനുള്ള സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി തീരുമാനം പുനഃപരിശോധനിക്കണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ (എസ്.എ.ടി.യു.) ജില്ലാ സെക്രട്ടറി എൻ. ലക്ഷ്മണൻ ട്രാൻസ്പോർട്ട് കമ്മിഷണർക്ക് നിവേദനം നൽകി.

തൊഴിലാളി യൂണിയനുകളുമായി കൂടിയാലോചിക്കാതെയാണ് തീരുമാനം. ഓട്ടോറിക്ഷകളുടെ പാർക്കിങ്, യാത്രാനിരക്ക് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്താതെയും ഇതുസംബന്ധിച്ച ചട്ടങ്ങളിൽ ഭേദഗതിവരുത്താതെയുമാണ് തീരുമാനമെടുത്തത്. ബന്ധപ്പെട്ട എല്ലാവരുമായും കൂടിയാലോചന നടത്തുന്നതുവരെ തീരുമാനം മരവിപ്പിക്കണം. ഓട്ടോറിക്ഷകളുടെ സംസ്ഥാന പെർമിറ്റിന് പകരം സമീപ ജില്ലകളിൽ മുഴുവൻ സർവീസ് നടത്താനുള്ള അനുമതിയാണ് നൽകേണ്ടതെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!