എംഡിഎംഎ യും കഞ്ചാവുമായി യുവാവ് പിടിയിൽ

Kannadiparamba online news

തളിപ്പറമ്പ്:
ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ എംഡിഎംഎ യും കഞ്ചാവുമായി യുവാവിനെ പിടികൂടി. തളിപ്പറമ്പ് മാർക്കറ്റിന് സമീപത്തെ ആനപ്പൻ ഹൗസിൽ മുഹമ്മദ് മുസാഫിനെ (27)യാണ് റേഞ്ച് അസി. എക്‌സൈസ് ഇൻസ്‌പെക്ടർ രാജീവൻ പച്ചകൂട്ടത്തിലിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.
റേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ പട്രോൾ നടത്തുന്നതിനിടെ തളിപ്പറമ്പ് കോട്ടക്കുന്നിൽ വെച്ചാണ് മൂന്ന്ഗ്രാം കഞ്ചാവും100മില്ലിഗ്രാം എം ഡി എം എ യുമായി യുവാവ് പിടിയിലായത്.പരിശോധനയിൽ
അസി. എക്‌സൈസ് ഇൻസ്‌പെക്ടർ രാജേഷ് കെ, പ്രിവൻ്റീവ് ഓഫീസർ ഉല്ലാസ് ജോസ്, സിവിൽ എക്‌സൈസ് ഓഫീസർ വിജിത്ത് ടി വി, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ സി.വി. അനിൽകുമാർ എന്നിവരും ഉണ്ടായിരുന്നു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!