പോരാട്ട സ്മരണകൾ പുതുക്കി കയരളം നോർത്ത് എ.എൽ.പി. സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം

Kannadiparamba online news

മയ്യിൽ
അഭിമാനമുഹൂർത്തമായി മാറി കയരളം നോർത്ത് എ.എൽ.പി. സ്കൂളിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷം. ഇന്ത്യയിലുടനീളം CRPFന്റെ ഭാഗമായി ജോലി ചെയ്യുകയും ഇന്ത്യൻ ജനാധിപത്യത്തിന്റെ ശ്രീകോവിലായ ഇന്ത്യൻ പാർലിമെന്റിന്റെ സുരക്ഷ ചുമതല ഉൾപ്പടെയുള്ള സുസ്ത്യർഹമായ നിരവധി സേവനങ്ങൾ രാജ്യത്തിനു നൽകിയ സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് മുൻ ഡെപ്യൂട്ടി കമ്മാൻഡന്റ് കെ.പി. രവീന്ദ്രനയിരുന്നു ഇത്തവണ അതിഥി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ് രവീന്ദ്രൻ. പ്രധാനധ്യാപിക എം. ഗീത ടീച്ചർ പതാക ഉയർത്തി. പി.ടി.എ. പ്രസിഡന്റ് ടി.പി. പ്രശാന്ത് അധ്യക്ഷത വഹിച്ചു. സ്കൂളിൽ നടന്ന വിവിധ മത്സരങ്ങളിലെ വിജയികളെ ചടങ്ങിൽ അനുമോദിച്ചു. കെ.പി. രവീന്ദ്രൻ സമ്മാനങ്ങൾ വിതരണം ചെയ്തു. സ്റ്റാഫ് സെക്രട്ടറി വി.സി. മുജീബ് മാസ്റ്റർ നന്ദി പറഞ്ഞു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!